ആലുവ: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ശ്രമിച്ചയാൾ മുങ്ങി മരിച്ചു. മുപ്പത്തടം ഐക്യാട്ടുകുഴി, പരേതനായ നാരായണൻെറ മകൻ വിജയൻ(53) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ അയൽവാസിയുടെ വീട്ടിലെ ആട്ടിൻകുട്ടി കിണറ്റിൽ വീണതറിഞ്ഞ് രക്ഷിക്കാനായി ഇറങ്ങിയതായിരുന്നു വിജയൻ. വെള്ളത്തിൽ നിന്ന് പൊങ്ങി വരാതായപ്പോൾ വീട്ടുകാർ ആളുകളെ വിളിച്ചു കൂട്ടുകയായിരുന്നു.
ആഴം കൂടുതലുള്ള കിണറിൽ നിന്ന് ഏലൂർ ഫയർഫോഴ്സ് എത്തിയാണ് വിജയനെ പുറത്തെടുത്തത്. എടുക്കുമ്പോൾ മരിച്ചിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ.
മണിയാണ് വിജയൻെറ ഭാര്യ. മക്കളില്ല. മാതാവ് പരേതയായ കമലു. സഹോദരങ്ങൾ: ഉണ്ണി, വിശാലു ,ലാലു.