ബാലുശ്ശേരി: ജനൽ സ്ഥാപിക്കുന്നതിനായി വീട്ടിലെ ചുമർ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തുരക്കവേ ഷോക്കേറ്റ് മരിച്ചു. കിനാലൂർ കളരിക്കണ്ടിപ്പൊയിൽ താമസിക്കുന്ന ചൂരക്കണ്ടി അനിൽ കുമാറാണ് (52) മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.
വീട്ടിലെ ഇരുമ്പു കോണിയിൽ ചവിട്ടിനിന്ന് ഡ്രില്ലിങ് നടത്തവേ ചുമരിനുള്ളിലുണ്ടായിരുന്ന വൈദ്യുതി വയർ മുറിഞ്ഞ് ഷോക്കേൽക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
പിതാവ്: പരേതനായ കടുങ്ങൻ. മാതാവ്: ദേവി. ഭാര്യ: വത്സല. മക്കൾ: അഭിനവ്, അഭിനന്ദ്, അഭിനാഥ്.