എ.ടി.എമ്മിൽ പണമെടുക്കാൻ എത്തിയയാൾ കുഴഞ്ഞുവീണു മരിച്ചു
text_fieldsഗാന്ധിനഗർ (കോട്ടയം): പണമെടുക്കാൻ എ.ടി.എം കാബിനിൽ കയറിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ആർപ്പൂക്കര പിണഞ്ചിറക്കുഴി മുട്ടത്തു തേവരയിൽ പരേതനായ തോമസിൻെറ മകൻ സോജി തോമസ് (സോജിമോൻ42) ആണ് മരിച്ചത്. ആർപ്പുക്കര പഞ്ചായത്ത് കോപ്ലക്സിസിൽ വ്യാപാരിയായിരുന്നു.
തിങ്കളാഴ്ച ഉച്ച 2 ന് ഗാന്ധിനഗർ കസ്തൂർബാ ജങ്ഷനിലുള്ള എസ്.ബി.ഐ എ.ടി.എമ്മിലാണ് സോജിയെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. സമീപത്തുള്ള വാഹന ഡ്രൈവർമാർ വിവരം മാദ്ധ്യമപ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. ഉടൻ തന്നെ മെഡിക്കൽ കോളജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി. എസ്.ഐ ജോണി തോമസ്, സി പി ഒ രാജീവ് എന്നിവർ ചേർന്ന് ഇയാളെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംസ്കാരം ചൊവ്വാഴ്ച ഉച്ച 2ന് വില്ലൂന്നി ചെപ്പുമ്പാറ സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. മാതാവ്: സിസിലി (ആർപ്പൂക്കര തൈപ്പറമ്പിൽ കുടുംബാംഗം). സഹോദര ങ്ങൾ: സോളി വർക്കി (മണമേൽ കുളനട), സോഫി റോയി (അറയ്ക്കൽകാല, അതിരംപുഴ).