Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിനെ കണ്ട്​...

പൊലീസിനെ കണ്ട്​ ഭയന്നോടിയ മധ്യവയസ്കൻ മരിച്ചനിലയിൽ

text_fields
bookmark_border
പൊലീസിനെ കണ്ട്​ ഭയന്നോടിയ മധ്യവയസ്കൻ മരിച്ചനിലയിൽ
cancel

ആ​റ്റി​ങ്ങ​ൽ: പൊ​ലീ​സ് ജീ​പ്പ് ക​ണ്ട് ഭ​യ​ന്നോ​ടി​യ മ​ധ്യ​വ​യ​സ്​ക​നെ ക​ണ്ട​ൽ​കാ​ട്ടി​ൽ മ​രി​ച്ച​നി​ല​യ ി​ൽ ക​ണ്ടെ​ത്തി. കീ​ഴാ​റ്റി​ങ്ങ​ൽ തി​ന​വി​ള ക​മ​ല മ​ന്ദി​ര​ത്തി​ൽ വി​ക്ര​മ​നാ​ണ്​ (55) മ​രി​ച്ച​ത്.

ഞാ​യ​റ ാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. വി​ക്ര​മ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വാ​മ​ന​പു​രം ന​ദീ തീ​ര​ത്ത് അ​യ​ന്തി ക​ട​വി​ൽ ചീ​ട്ട്​ ക​ളി​ക്ക​വെ റോ​ഡി​ലൂ​ടെ പൊ​ലീ​സ് ജീ​പ്പ് വ​രു​ന്ന​ത് ക​ണ്ടു. ഇ​രു​ന്നൂ​റു മീ​റ്റ​ർ അ​ക​ലെ​യു​ള്ള റോ​ഡി​ലാ​ണ് ജീ​പ്പ് ക​ണ്ട​ത്. ഇ​വ​ർ​ക്ക് അ​രി​കി​ലേ​ക്കാ​ണ് വ​രു​ന്ന​തെ​ന്ന് ക​രു​തി ഇ​വ​ർ പ​ല​വ​ഴി​ക്ക് ഓ​ടി.

ജീ​പ്പ് പോ​യ​തി​നു ശേ​ഷം എ​ല്ലാ​വ​രും മ​ട​ങ്ങി​വ​ന്നെ​ങ്കി​ലും വി​ക്ര​മ​നെ ക​ണ്ടി​ല്ല. തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ണ്ട​ൽ​കാ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ക​ട​യ്ക്കാ​വൂ​ർ പൊ​ലീ​സ് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​വ​ർ ഇ​രു​ന്ന സ്ഥ​ല​ത്തേ​ക്ക് പോ​യി​ട്ടി​ല്ലെ​ന്നും പോ​സ്​​റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ: സു​നി​ത.

Show Full Article
TAGS:police death news kerala 
News Summary - man died after running with police
Next Story