Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
യുവാവിനെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി
cancel

ചങ്ങരംകുളം: കക്കിടിപ്പുറം സ്വദേശിയായ യുവാവിനെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കക്കിടിപ്പുറം സ്കൂളിന് സമീപം താമസിക്കുന്ന പുത്തൻവീട്ടിൽ പരേതനായ കുഞ്ഞുണ്ണി നായരുടെ മകൻ മണികണ്ഠൻ (40) ആണ് മരിച്ചത്. എറവക്കാട് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ കോണിപ്പടിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ ആറോടെ ഇതേ കെട്ടിടത്തിൽ സ്ഥാപനം നടത്തുന്ന കെട്ടിടയുടമ കട തുറക്കാനെത്തിയപ്പോഴാണ് യുവാവിനെ കണ്ടത്. കെട്ടിടത്തിന്റെ മുകളിലേക്ക് കയറുന്ന കോണിയിൽ കുടുങ്ങിയ നിലയിലായിരുന്നു. കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണതാവാം എന്നാണ് നിഗമനം.

സാധാരണ ഏറെ വൈകി വീട്ടിൽ എത്തുന്ന മണികണ്ഠൻ തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയിരുന്നില്ല. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മൃതദേഹം ചാലിശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

അവിവാഹിതനാണ്. മാതാവ്: തങ്കമ്മു (പരേത). സഹോദരങ്ങൾ: രവി, ഗീത, അജി, അനിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man died after falling from building
Next Story