റിസോർട്ട് കെട്ടിടത്തിൽനിന്ന് വീണ് യുവാവ് മരിച്ച നിലയിൽ
text_fieldsവൈത്തിരി: പഴയ വൈത്തിരിയിൽ നിർമാണത്തിലിരിക്കുന്ന വില്ലയിൽനിന്ന് വീണ് യുവാവ് മരിച്ചു. നരിക്കുനി പുല്ലാളൂർ പ ുതുക്കൊടി അഹമ്മദ്കോയയുടെ മകൻ റിഷാദ് നബീൻ (19) ആണ് മരിച്ചത്. പുല്ലാളൂർ നുസ്റത്തുൽ ഇസ്ലാം അറബിക് കോളജിൽ ഡിഗ്രി വ ിദ്യാർഥിയാണ്.
കോഴിക്കോട് സ്വദേശി മണികണ്ഠെൻറ ഉടമസ്ഥതയിലുള്ള 10 വില്ലകളുൾക്കൊള്ളുന്ന, നിർമാണത്തിലിരിക ്കുന്ന കെട്ടിടത്തിലാണ് അപകടം. ഇവിടെ വയറിങ് ജോലി ചെയ്യുന്ന പയിമ്പ്ര സ്വദേശിയും റിഷാദിെൻറ സഹപാഠിയുമായ അജ്നാസിെൻറ കൂടെ രാത്രി ടെറസിെൻറ മുകളിൽ ഇവർ ഒത്തുകൂടിയിരുന്നു. അവിടെത്തന്നെ കിടക്കുകയും ചെയ്തു. കോവണിയില്ലാത്ത കെട്ടിടത്തിെൻറ മുകളിലേക്ക് താൽക്കാലികമായി നിർമിച്ച പലകയിലൂടെയായിരുന്നു ഇവർ മുകളിലേക്ക് കയറിയത്.
അർധരാത്രി താഴെ മുറിയിലേക്ക് ഇറങ്ങിവരുന്നതിനിടെ പാരപ്പറ്റിൽ തട്ടി താഴെ വീണതാകമെന്നാണ് സംശയം. റിഷാദ് വീണതും മരിച്ചതും മറ്റുള്ളവർ അറിഞ്ഞിരുന്നില്ല. തൊട്ടടുത്ത കെട്ടിടത്തിലെ നിർമാണജോലിക്കാരനാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടത്.
വീഴ്ചയിൽ തലയോട്ടി തകർന്നു രക്തം വാർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പനമരം എസ്.ഐ സജിത്തിെൻറ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ഖബറടക്കി. മാതാവ്: മൈമൂന. സഹോദരങ്ങൾ: റാബിയ, റാഷിദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
