Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന​വീ​ക​ര​ണ...

ന​വീ​ക​ര​ണ പ്ര​വൃ​ത്തിക്കിടെ വീടിന്‍റെ സണ്‍ഷെയ്ഡ് തകര്‍ന്ന് തൊഴിലാളി മരിച്ചു

text_fields
bookmark_border
ന​വീ​ക​ര​ണ പ്ര​വൃ​ത്തിക്കിടെ വീടിന്‍റെ സണ്‍ഷെയ്ഡ് തകര്‍ന്ന് തൊഴിലാളി മരിച്ചു
cancel

കൊ​ടു​വ​ള്ളി: ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന വീ​ടി​​​െൻറ സ​ണ്‍ഷെ​യ്ഡ് ത​ക​ര്‍ന്നു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. മൂ​ന്നു നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് പ​രി​ക്കേ​റ്റു. ബാ​ലു​ശ്ശേ​രി കു​റു​മ്പൊ​യി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ നാ​യ​രു​ടെ മ​ക​ൻ കൂ​രി​ക്കു​ന്നു​മ്മ​ൽ സ​ത്യ​ൻ (54) ആ​ണ് മ​രി​ച്ച​ത്. കു​റു​മ്പൊ​യി​ൽ തോ​രാ​ട്മ​ല​യി​ൽ രാ​ജ​ൻ (48), പൊ​ട്ട​ൻ​കാ​വി​ൽ ബി​ജു (42) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 

കൊ​ടു​വ​ള്ളി-​ആ​ര്‍.​ഇ.​സി റോ​ഡി​ല്‍ ചു​ണ്ട​പ്പു​റം കി​ള​ച്ചാ​ര്‍വീ​ട്ടി​ല്‍ അ​ബ്​​ദു​ല്‍മ​ജീ​ദി​​​െൻറ വീ​ട്ടി​ല്‍ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം. പു​തു​താ​യി നി​ര്‍മി​ക്കു​ന്ന ര​ണ്ടാം​നി​ല​യി​ലെ സ​ണ്‍ഷെ​യ്ഡ് ത​ക​ര്‍ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തി​നു താ​ഴെ ഒ​ന്നാം​നി​ല​യി​ല്‍ വീ​ടി​​​െൻറ തേ​പ്പ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന നി​ര്‍മാ​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ക​ളി​ലാ​ണ് സ​ണ്‍ഷെ​യ്ഡ് ത​ക​ർ​ന്നു വീ​ണ​ത്. നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ന​രി​ക്കു​നി​യി​ല്‍നി​ന്നു​ള്ള ഫ​യ​ര്‍ഫോ​ഴ്‌​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ത്യ​ൻ ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച സ​ത്യ​ൻ ബി.​ജെ.​പി ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റാ​ണ്. 

പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ നാ​യ​രാ​ണ്​ പി​താ​വ്. മാ​താ​വ്​: കാ​ർ​ത്ത്യാ​യ​നി അ​മ്മ. ഭാ​ര്യ: സ​ത്യ​ഭാ​മ. മ​ക്ക​ൾ: അ​നൂ​പ്(​ആ​ർ​മി), അ​നി​ൽ. മ​രു​മ​ക​ൾ: അ​ജ​ന്യ (ക​ണ്ണാ​ടി​പ്പൊ​യി​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: സാ​വി​ത്രി, ബാ​ല​കൃ​ഷ്ണ​ൻ, ബൈ​ജു, പ​രേ​ത​നാ​യ ശ​ശി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskoduvallymalayalam newsMan Dead
News Summary - Man dead in Koduvally -Kerala News
Next Story