Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടുമുറ്റത്തൊരുക്കിയ ചിതയിൽ ചാടി ഗൃഹനാഥൻ ജീവനൊടുക്കി

text_fields
bookmark_border
വീട്ടുമുറ്റത്തൊരുക്കിയ ചിതയിൽ ചാടി ഗൃഹനാഥൻ ജീവനൊടുക്കി
cancel

കൊട്ടാരക്കര: സഹോദരിയുടെ വീട്ടുമുറ്റത്തൊരുക്കിയ ചിതയിൽ ചാടി ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൂർ മാറനാടാണ് സംഭവം. വിജയകുമാർ (68) ആണ് മരിച്ചത്.

രാത്രി ഒരു മണിയോടെ പൊട്ടിത്തെറി ശബ്ദത്തിൽ തീ ആളിക്കത്തുന്നത് സഹോദരി ശാന്തയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ തീ കെടുത്തിയെങ്കിലും വിജയകുമാർ അതിലുണ്ടെന്ന് രാവിലെ മാത്രമാണ് തിരിച്ചറിഞ്ഞത്.

വീടിന് സമീപത്തെ മരത്തിലായി സുഹൃത്തിനെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലം താൻ പോകുന്നു എന്ന് സൂചിപ്പിക്കുന്ന കത്ത് പൊലീസിന് ലഭിച്ചു. പുത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man committed suicide Puthoor Kottarakkara
Next Story