കൂത്തുപറമ്പ്: കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായിരുന്നയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആമ്പിലാട് കനാൽക്കരയിലെ കുണ്ടത്തിൽ വീട്ടിൽ മാറോളി ചന്ദ്രൻ (60) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ആമ്പിലാട്ടെ വ്യാപാരിയുടെ കടയിൽ ചന്ദ്രൻ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാപാരിയുമായി സമ്പർക്കം പുലർത്തിയ സാഹചര്യത്തിൽ വീട്ടിൽ സ്വയംനിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ, ആരോഗ്യ വകുപ്പ് തയാറാക്കിയ സമ്പർക്ക പട്ടികയിൽ ചന്ദ്രൻെറ പേര് ഉൾപ്പെട്ടിരുന്നില്ല.
പരേതനായ പുളുക്കി ചാത്തുവിൻെറയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: രാജു, പ്രസന്ന, സുശീല, ഷീജ, പരേതയായ രോഹിണി. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ആരോഗ്യ വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.