Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൃഹപ്രവേശനച്ചടങ്ങിൽ പാട്ടുപാടവെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
ഗൃഹപ്രവേശനച്ചടങ്ങിൽ പാട്ടുപാടവെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
cancel

പെരുമണ്ണ് (കോഴിക്കോട്): ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പാട്ടുപാടവെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. പാറമ്മൽ സ്മിതാലയം വീട്ടിൽ സുനിൽകുമാർ (47) ആണ് മരിച്ചത്. ചെറുകുളത്തൂർ പറമ്പിൽത്തൊടികയിൽ സതീഷ് ബാബുവിന്റെ വീട്ടിൽ ബുധനാഴ്ച രാത്രി 7.15ഓടെയാണ് സംഭവം.

പാട്ടുപാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണ സുനിൽകുമാറിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാനമേളകളിൽ പങ്കെടുക്കാറുണ്ട്.

അച്ഛൻ: പരേതനായ ഗോപാലകൃഷ്ണക്കുറുപ്പ്. മാതാവ്: പത്മാവതി അമ്മ. സഹോദരങ്ങൾ: ചന്ദ്രൻ (കാ ലിക്കറ്റ് സിറ്റി സർവിസ് ബാങ്ക്), സിന്ധു, സ്മിത. അവിവാഹിതനാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man collapsed and died while singing at the housewarming ceremony
Next Story