Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചറായ ലോറിയുടെ ടയർ മാറ്റുന്നതിനിടെ കാറിടിച്ച് മരിച്ചു

text_fields
bookmark_border
പഞ്ചറായ ലോറിയുടെ ടയർ മാറ്റുന്നതിനിടെ കാറിടിച്ച് മരിച്ചു
cancel

തൃപ്പൂണിത്തുറ: പഞ്ചറായ ലോറിയുടെ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ കാർ ഇടിച്ച് ലോറി ഉടമയുടെ സഹോദരൻ മരിച്ചു. വൈക്കം തലയാഴം കുമ്മൻകോട്ട് ലതീഷ് ബാബു (45) ആണ് മരിച്ചത്. കാർ ഓടിച്ച ഉദയംപേരൂർ അരയശ്ശേരി അമ്പലത്തിന് സമീപം താമസിക്കുന്ന വിനോദി(52)നെ ഹിൽ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വ്യാഴാഴ്ച രാത്രി 12 ഓടെ തൃപ്പൂണിത്തുറ വൈക്കം റോഡിൽ ഹിൽപാലസ് പൊലീസ് സ്റ്റേഷനടുത്തായിരുന്നു അപകടം. തൃപ്പൂണിത്തുറ ഭാഗത്ത് നിന്നും വൈക്കം ഭാഗത്തേയ്ക്ക് പോയ ടോറസ് ലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റാൻ ലിവറുമായി എത്തിയതായിരുന്നു ലതീഷ്. ടയർ മാറ്റാനുള്ള ശ്രമത്തിനിടെ അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു. കാർ ഡ്രൈവർ മദ്യപിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടതിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ജിഷ. മക്കൾ: പ്രണവ്, ഭവ്യലക്ഷ്മി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man changing punctured tyre, run over by car
Next Story