ബിവറേജസ് ജീവനക്കാര്‍ക്ക് കൈക്കൂലി നല്കി വിദേശമദ്യം വാങ്ങിയയാൾ പിടിയിൽ
text_fieldsവണ്ടൂര്‍: ബിവറേജസ് ഔട്ട്ലറ്റ് ജീവനക്കാര്‍ക്ക് കൈക്കൂലി നല്കി അളവില്‍ കൂടുതല്‍ വിദേശമദ്യം വാങ്ങിയ ഓട്ടോ ഡ്രൈവര്‍ എക്സൈസ് പിടിയില്‍. പതിനേഴര ലിറ്റര്‍ മദ്യവും ഓട്ടോയും പിടിച്ചെടുത്തു. പോരൂര്‍ ചേരിപറമ്പ് സ്വദേശി വട്ടക്കണ്ണിയില്‍ സുനില്‍കുമാറിനെയാണ് (37) എക്സൈസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ പൂക്കുളത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. ബിവറേജസ് ഔട്ട്ലറ്റിൽനിന്ന് ഒരാള്‍ക്ക് പരമാവധി വാങ്ങാനാകുക മൂന്ന് ലിറ്റര്‍ മദ്യമാണ്. എന്നാല്‍, പ്രതിയുടെ കൈയില്‍ മതിയായ രേഖകളില്ലാത്ത അളവില്‍ കൂടുതല്‍ മദ്യമാണ് പിടിച്ചെടുത്തത്. തുടര്‍ന്ന് സുനില്‍കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് 2,000 രൂപ ജീവനക്കാര്‍ക്ക് കൈക്കൂലി നല്കിയ കാര്യം പറഞ്ഞത്. ഇക്കാര്യം കാണിച്ച് എക്സൈസ് കമീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കാളികാവ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ഒ. വിനോദ്, പ്രിവൻറിവ് ഓഫിസര്‍മാരായ ആര്.പി. സുരേഷ് ബാബു, പി. അശോക്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.എ. ലിനീഷ്, സി.ടി. ഷംനാസ്, വി. മുഹമ്മദ് അഫ്സല്, സി. നൗഷാദ് മോന് തുടങ്ങിയവരടങ്ങിയ സംഘമാണ് പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

