Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസിന്​ കനത്ത പ്രഹരം;...

ജോസിന്​ കനത്ത പ്രഹരം; ഇടതുതരംഗത്തിലും പാലായിൽ കസേരയുറപ്പിച്ച്​ കാപ്പൻ

text_fields
bookmark_border
mani c kappan, jose k mani
cancel

കോട്ടയം: അമ്പതുകൊല്ലത്തിലേറെ നീണ്ട കുടുംബ വാഴ്​ച അവസാനിപ്പിക്കാൻ 18 മാസ​ത്തെ അധ്വാനം മാത്രം മതിയെന്നു തെളിയിച്ച്​ മാണി സി. കാപ്പൻ വീണ്ടും പാലായുടെ എം.എൽ.എയായി. സംസ്ഥാനത്തൊട്ടാകെ ആഞ്ഞടിച്ച ഇടതു തരംഗത്തിലും 13000ത്തിലേറെ വോട്ടിന്‍റെ അമ്പരപ്പിക്കുന്ന വിജയമാണ്​ കാപ്പൻ സ്വന്തമാക്കിയത്​. കെ.എം. മാണിയുടെ മകൻ എന്ന ലേബലിൽ എത്തിയ ജോസ്​ കെ. മാണിയെ അട്ടിമറിച്ചാണ്​ വിജയമെന്നത്​ നേട്ടത്തി​െൻറ മാറ്റുകൂട്ടുന്നു. സിറ്റിങ്​ സീറ്റ്​ നിലനിർത്തുന്നതിന്​ അട്ടിമറിയെന്ന്​ വിശേഷിപ്പിക്കാവുന്ന ഏക വിജയവും മാണി സി. കാപ്പ​െൻറയാണ്​.

പ്രധാന സ്​ഥാനാർത്ഥികളായ മാണി സി. കാപ്പനും ജോസ്​ കെ. മാണിയും മുന്നണി മാറിയാണ്​ മത്സരിച്ചതെങ്കിലും അതി​െൻറ ദോഷം ഏറെ അനുഭവിക്കേണ്ടി വന്നത്​ ജോസ്​ കെ. മാണിക്കാണെന്നതാണ്​ തെരഞ്ഞെടുപ്പ്​ ഫലം കാണിക്കുന്നത്​. 18 മാസം മുമ്പുയർന്ന കോഴ മാണിയെന്ന ആർപ്പുവിളി പൊടുന്നനെ സഖാവ്​ മാണിയെന്നാക്കിയതിലുള്ള അമർഷം ഇടതുപ്രവർത്തകർ പ്രകടിപ്പിച്ചുവെന്നും ഫലം വ്യക്തമാക്കുന്നു. പതിനയ്യായിരം വോട്ടി​െൻറ ഭൂരിപക്ഷത്തിന്​ വിജയിക്കുമെന്ന്​ മാണി സി. കാപ്പൻ വോ​ട്ടെണ്ണലി​െൻറ തലേന്നു തന്നെ പ്രഖ്യാപിച്ചിരുന്നു. വിജയത്തിൽ അദ്ദേഹത്തിന്​ ഒരു സമയത്തും സംശയമുണ്ടായിരുന്നില്ല. പാലായി​ൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക്​ പാലാക്കാർ അംഗീകാരം നൽകുമെന്നായിരുന്നു ഉറച്ച വിശ്വാസം.

ജോസ്​ കെ. മാണിയെ മാത്രം ലക്ഷ്യമിട്ട്​ നടത്തിയ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ ബി.ജെ.പി, സി.പി.എം പാർട്ടികളെ കുറ്റപ്പെടുത്താതിരിക്കാൻ കാപ്പൻ പക്ഷം തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചിരുന്നു. പ്രത്യക്ഷമല്ലെങ്കിലും സ്​ഥാനാർഥികളെ ചൊല്ലി അസ്വാരസ്യമുണ്ടായ ഈ പാർട്ടികളിൽ നിന്ന്​ ചോർന്നു കിട്ടാവുന്ന വോട്ടായിരുന്നു ലക്ഷ്യം. എസ്​.എൻ.ഡി.പി, എൻ.എസ്​.എസ്​ വോട്ടുകളിലെ ഭൂരിപക്ഷവും ലഭിച്ചിട്ടുണ്ടെന്നാണ്​ അവരുടെ അവകാശവാദം. ആകെ പോൾ ചെയ്​തതിൽ പകുതി വോട്ടും തങ്ങൾക്കാ​െണന്നും അവർ പറഞ്ഞിരുന്നു.

അതേസമയം, രാഷ്​ട്രീയ ഭാവിതന്നെ അനിശ്​ചിതത്വത്തിലാക്കിയ തോൽവിയാണ്​ ജോസ്​ കെ. മാണിക്ക്​ നേരിടേണ്ടി വന്നിരിക്കുന്നത്​. പി.ജെ. ജോസഫുമായുള്ള തർക്കത്തിൽ കോടതികളിലും തെരഞ്ഞെടുപ്പ്​ കമീഷനിലും വിജയിച്ച ജോസ്​ കെ. മാണിക്ക്​ ജനകീയ കോടതിയിൽ വിജയിക്കാനായില്ലെന്നത്​ ചെറിയ ആഘാതമല്ല നൽകുന്നത്​. പിതാവായ കെ. എം. മാണിയെ കോഴമാണിയെന്ന്​ വിശേഷിപ്പിച്ചവരോട്​ തോൾചേർന്ന്​ അധികാരത്തിനായി നടത്തിയ നാടകങ്ങൾക്ക്​ ജനങ്ങൾ പിന്തുണ നൽകിയില്ല എന്നതാണ്​ ഫലം തെളിയിക്കുന്നത്. ആരെയും നോവിക്കാതെ, ഒരു വോട്ടുപോലും പാഴാക്കാതെയിരിക്കാൻ മാണി സി. കാപ്പനും ജോസ്​ കെ. മാണിയും സദാ ശ്രദ്ധിച്ചിരുന്നു. തീപാറ​ും പോരാട്ടത്തിൽ വോട്ടിങ്​ ശതമാനം 2019 ലെ 70.97 ൽ നിന്ന്​ 72.51 ആയി വർധിച്ചു. 2016ൽ 77.61 ശതമാനമായിരുന്നു പോളിങ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mani C. Kappanldf
News Summary - man c kappan epic victory
Next Story