കാട്ടുപൂച്ച കടിച്ചയാളുടെ മരണം: പേവിഷബാധമൂലമെന്ന്
text_fieldsതിരുവനന്തപുരം: കാട്ടുപൂച്ചയുടെ കടിയേറ്റതിനെതുടർന്ന് കൊല്ലം സ്വദേശി മരിക്കാനിടയായത് പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം. മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാന റഫറൽ ലബോറട്ടറിയായ തിരുവനന്തപുരം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലാണ് (എസ്.ഐ.എ.ഡി) പേവിഷബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ മേയ് 12നാണ് കൊല്ലം സ്വദേശി പനി, ഛർദി, വെള്ളവും ആഹാരവും ഇറക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളുമായി പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. 14ന് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എസ്.ഐ.എ.ഡിയിൽ ലഭിച്ച തലച്ചോറിന്റെ സാമ്പിൾ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കാട്ടുപൂച്ചയിൽനിന്ന് കടിയേറ്റിരുന്നെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

