Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​ക്ഷേ​ത്രോത്സവ പറമ്പിൽ മർദനമേറ്റ യുവാവ് മരിച്ചു

text_fields
bookmark_border
crime news
cancel

കോഴിക്കോട്: ബാലുശ്ശേരിയിൽ ​ക്ഷേ​ത്രോത്സവത്തിനിടെ മർദനമേറ്റ യുവാവ് മരിച്ചു. ബാലുശ്ശേരി എരമംഗലം സ്വദേശി ബിനീഷ് കുമാർ (44) ണ് മരിച്ചത്. കഴിഞ്ഞ 27നാണ് ബിനീഷിന് മർദനമേറ്റത്. തുടർന്ന് മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

കൊളത്തൂർ കരിയാത്തൻ കോട് ക്ഷേ​ത്രോത്സവത്തിനിടെയായിരുന്നു മർദനം. പന്തൽ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. സംഭവത്തിൽ നേരത്തെ തന്നെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man Beaten To Death in temple festival grounds
Next Story