Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിന് നടുറോഡില്‍...

യുവാവിന് നടുറോഡില്‍ ക്രൂരമർദനം

text_fields
bookmark_border
യുവാവിന് നടുറോഡില്‍ ക്രൂരമർദനം
cancel

ആ​റ്റി​ങ്ങ​ല്‍ (തി​രു​വ​ന​ന്ത​പു​രം): കി​ഴു​വി​ലം മു​ട​പു​ര​ത്ത് യു​വാ​വി​ന് റോ​ഡി​ല്‍ ക്രൂ​ര​മ​ർ​ദ​നം. 10 ദി​വ​സം മു​മ്പ്​ ന​ട​ന്ന സം​ഭ​വ​ത്തി​​​​െൻറ  സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ്​ സം​ഭ​വം വി​വാ​ദ​മാ​യ​ത്. കു​റ്റ​ക്കാ​രെ പി​ടി​കൂ​ടാ​ന്‍ റൂ​റ​ല്‍ എ​സ്.​പി അ​ശോ​ക് കു​മാ​ര്‍ ആ​റ്റി​ങ്ങ​ല്‍ സി.​ഐ എം. ​അ​നി​ല്‍കു​മാ​റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. 13ന് ​വൈ​കീ​ട്ട്​ അ​ഞ്ചി​ന് മു​ട​പു​രം ജ​ങ്​​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ചാ​റ്റ​ല്‍ മ​ഴ പെ​യ്തു​കൊ​ണ്ടി​രി​ക്ക​വേ ര​ണ്ടു യു​വാ​ക്ക​ള്‍ ബൈ​ക്കി​ലെ​ത്തു​ക​യും തി​ര​ക്കു​ള്ള പാ​ത​യി​ൽ തു​ട​ര്‍ച്ച​യാ​യി റൗ​ണ്ട​ടി​ക്കു​ക​യും ചെ​യ്തു. 

ബൈ​ക്കു​ക​ള്‍ ഉ​ള്‍പ്പെ​ടെ പ​ല വാ​ഹ​ന​ങ്ങ​ളെ​യും ഇ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​െ​ട  മു​ട​പു​രം സ്വ​ദേ​ശി​യും പാ​ച​ക​ക്കാ​ര​നു​മാ​യ സു​ധീ​റി​​​​െൻറ ബൈ​ക്കി​ലും  ഇ​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​തു​ ചോ​ദ്യം ചെ​യ്​​ത സു​ധീ​റി​നെ യു​വാ​ക്ക​ള്‍ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പം യാ​ത്ര ചെ​യ്ത​യാ​ളും ര​ക്ഷി​ക്കു​വാ​നെ​ത്തി​യ​വ​രും ആ​ക്ര​മി​ക​ളു​ടെ ആ​ക്രോ​ശം കേ​ട്ട് ഭ​യ​ന്ന് മാ​റി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ  സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളാ​ണ്​ ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന​ത്. യു​വാ​വി​നെ​യും അ​ക്ര​മം കാ​ട്ടു​ന്ന യു​വാ​ക്ക​ളെ​യും തി​രി​ച്ച​റി​ഞ്ഞ​താ​യും സു​ധീ​റി​നോ​ട് സ്​​റ്റേ​ഷ​നി​ല്‍ വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യും എ​സ്.​െ​എ പ​റ​ഞ്ഞു.  ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്താ​യ​തോ​ടെ ​പ്ര​തി​ക​ൾ  ഒ​ളി​വി​ലാ​യ​താ​യാ​ണ്​ സൂ​ച​ന.  സം​ഭ​വം സം​ബ​ന്ധി​ച്ച്​ പ​രാ​തി​ന​ല്‍കി​യി​ട്ടി​ല്ലെ​ന്നും പു​റ​ത്തുെ​വ​ച്ച് മ​ധ്യ​സ്ഥ​ത​യി​ല്‍ പ്ര​തി​ക​ൾ പ​ണം ന​ല്‍കി ഒ​ത്തു​തീ​ര്‍പ്പാ​ക്കി​യെ​ന്നു​മാ​ണ് പൊ​ലീ​സി​​​​െൻറ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​റി​യു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMalappuram News
News Summary - man beaten in road- Kerala news
Next Story