Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right90കാരിയെ പീഡിപ്പിക്കാൻ...

90കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ മകൻ വെട്ടി

text_fields
bookmark_border
90കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ മകൻ വെട്ടി
cancel

റാന്നി: വെച്ചൂച്ചിറ പരുവയിൽ 90കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കണ്ടുവന്ന മകൻ വെട്ടി. വെള്ളിയാഴ്ച വൈകീട്ട്​ അ​േഞ്ചാടെയാണ് സംഭവം. വീട്ടിൽ വയോധിക തനിച്ചായിരുന്ന സമയത്താണ് പരുവ സ്വദേശിയായ 45കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. വയോധികയുടെ മകൻ ജോലിക്ക് പോയി തിരികെ വീട്ടിൽ എത്തിയപ്പോഴാണ് പീഡനശ്രമം കണ്ടത്.

പ്രായാധിക്യംമൂലം അവശയായ അവർക്ക്​ സംസാരിക്കാൻപോലും ബുദ്ധിമുട്ടാണ്. മകൻ 45കാരനെ കൈയിൽ കിട്ടിയ പിച്ചാത്തി എടുത്ത് വെട്ടുകയായിരുന്നുവെന്നാണ്​ പൊലീസ്​ പറയുന്നത്​. ഒഴിഞ്ഞുമാറിയ ഇയാളുടെ കാലിനാണ് വെട്ടേറ്റത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വെച്ചുച്ചിറ പൊലീസിൽ വിവരം അറിയിച്ചു. കസ്​റ്റഡിയിലെടുത്ത ഇയാളെ കാഞ്ഞിരപ്പള്ളി താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casekerala newsmalayalam newsold women
News Summary - Man attempt to rape 90-year-old woman
Next Story