കൊച്ചിയിൽ നടുറോഡിൽ യുവതിക്ക് വെട്ടേറ്റു
text_fieldsകൊച്ചി: കലൂരിൽ ബംഗാളി യുവതിയെ നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. ബ്യൂട്ടിപാർലർ ജീവനക്കാരിയായ സന്ധ്യക്കാണ് വെട്ടേറ്റത്. ഇടത് കൈക്കും പുറത്തും വെട്ടേറ്റ് ഗുരുതര പരിക്കുമായി യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കലൂർ ആസാദ് റോഡിൽ രാവിലെ 11 ഓടെയായിരുന്നു സംഭവം. സന്ധ്യയും സുഹൃത്തും നടന്നുവരുമ്പോൾ ബൈക്കിൽ എത്തിയ ഫാറൂഖ് എന്ന യുവാവ് ഇവരുമായി തർക്കത്തിലാവുകയും തുടർന്ന് സന്ധ്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
തർക്കത്തിനിടെ ആദ്യം വെട്ടുകത്തികൊണ്ട് വെട്ടാൻ ശ്രമിച്ചെങ്കിലും സുഹൃത്ത് തടഞ്ഞതിനാൽ സാധിച്ചില്ല. വീണ്ടും ആക്രമണം നടത്തിയപ്പോഴാണ് വെട്ടേറ്റത്. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. ഫാറൂഖും സന്ധ്യയും പരിചയക്കാരാണ്. ഇരുവരും കൊല്ലത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

