Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവ്​ ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

text_fields
bookmark_border
crime-scene
cancel

പെരുമ്പിലാവ്: അതിക്രമിച്ച് വീട്ടിൽ കയറി വന്ന യുവാവ്​ ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആക്രമിക്കുന ്നത് കണ്ട് ഓടിയെത്തിയ ഭാര്യാപിതാവിന് നിസാര പരിക്കേറ്റു. പിന്നീട് ചന്തയിൽ വെച്ച് ഇക്കാര്യം ചോദ്യം ചെയ്ത പിതൃസ ഹോദരനെയും യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പെരുമ്പിലാവ് ചന്തക്കു സമീപം താമസിക്കുന്ന മണിയിൽകളം വീട്ടിൽ രാജ​​െൻറ ഭാര്യ ശ്രീദേവിക്കാണ് (39) തലക്കും കൈകൾക്കും വെട്ടേറ്റത്. ആക്രമണത്തിൽ രാജനും (45) പരിക്കേറ്റു.

സംഭവത്തിൽ കരിക്കാട് ചോല അരിക്കിലാത്ത് ഷെമിലിനെതിരെ കുന്നംകുളം പൊലീസിൽ പരാതി നൽകി. വീടുകയറി ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ചോദ്യം ചെയ്തതിനാണ് പിതൃസഹോദരനായ അക്കിക്കാവ് ബർക്കത്ത് മുസ്തഫയെ ഇയാൾ കുത്തിയത്.

ലോറി ഡ്രൈവറാണ്​ ഷെമിൽ. ഏഴ്​ മാസം മുമ്പ്​ ഭാര്യാമാതാവിനെ കുത്തിയ കേസിൽ കോടതിയിൽ വിചാരണ നടക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഷെമിൽ കോടതിയിൽ ഹാജരാകേണ്ടതായിരുന്നു. കേസ് നടത്തുന്നതിലുള്ള വിരോധമാണ് ചൊവ്വാഴ്ച ആക്രമിക്കാൻ കാരണമെന്ന് പറയുന്നു. പരിക്കേറ്റ മൂവരും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതിയായ ഷെമിലി​​െൻറ ലോറി, ഇരുചക്രവാഹനം എന്നിവ പൊലീസ് കസ്​റ്റഡിയിലെടുത്തു. ഭാര്യാ സഹോദരിയായ വിദ്യാർഥിനിയെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man Attack Mother in Law in Perumpilavu -Kerala News
Next Story