Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ വിമാനത്താവളം...

കരിപ്പൂർ വിമാനത്താവളം വഴി ജർമനിയിൽനിന്ന്​ എത്തിയയാൾക്ക്​ കോവിഡ്​

text_fields
bookmark_border
കരിപ്പൂർ വിമാനത്താവളം വഴി ജർമനിയിൽനിന്ന്​ എത്തിയയാൾക്ക്​ കോവിഡ്​
cancel

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി വെള്ളിയാഴ്​ച ജർമനിയിൽനിന്ന്​ എത്തിയയാൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇയാളെ കൂടുതൽ നിരീക്ഷണത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക്​ മാറ്റി. ഒമിക്രോൺ ഭീതിയെ തുടർന്ന് കേന്ദ്ര സർക്കാർ​ ഹൈ റിസ്ക്കിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽപെടുന്നതാണ്​ ജർമനി.

വിമാനത്താവളത്തിൽ വെച്ചുതന്നെ​ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയതിൽനിന്നാണ്​ രോഗം സ്ഥിരീകരിച്ചത്​.

ഡിസംബർ ഒന്നു മുതൽ വെള്ളിയാഴ്​ച ഉച്ചവരെ അറുപതോളം പേരാണ്​ ഹൈറിസ്​ക്​ രാജ്യങ്ങളിൽനിന്ന്​ കരിപ്പൂർ വഴി സംസ്ഥാനത്ത്​ എത്തിയത്​.

അതേസമയം, കഴിഞ്ഞ മാസം 21ന്​ ഇംഗ്ലണ്ടിൽനിന്ന് കോഴിക്കോട്​ എത്തിയ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്രവം ഒമി​​ക്രോൺ പരിശോധനക്കയച്ചിരിക്കുകയാണ്. 25 നാണ്​ ഡോക്​ടർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇംഗ്ലണ്ടിൽ ഒമിക്രോൺ സ്​ഥിരീകരിച്ച സാഹചര്യത്തിൽ ഡോകട്​റുടെ സ്രവം ഒമിക്രോൺ പരിശോധനക്ക്​ അയക്കാൻ തീരുമാനിക്കുകയായിരുന്നു. രോഗിയുടെ അമ്മക്കും പോസിറ്റീവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19omicron
News Summary - man arrived from Germany via Karipur Airport tested positive for Covid
Next Story