Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

13കാരിയെ പീഡിപ്പിച്ച് നേപ്പാളിലേക്ക് കടന്ന മലയാളി പിടിയിൽ; ഒളിവിൽ കഴിഞ്ഞത് ‘അനൂപ് മേനോൻ’ എന്ന വ്യാജപേരിൽ

text_fields
bookmark_border
13കാരിയെ പീഡിപ്പിച്ച് നേപ്പാളിലേക്ക് കടന്ന മലയാളി പിടിയിൽ; ഒളിവിൽ കഴിഞ്ഞത് ‘അനൂപ് മേനോൻ’ എന്ന വ്യാജപേരിൽ
cancel

വെള്ളരിക്കുണ്ട്: പൊലീസിനെ വെട്ടിച്ച് വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ. ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിലെ മൂന്ന് പോക്സോ കേസുകളിൽ പ്രതിയായ ചിറ്റാരിക്കൽ സ്വദേശി ആന്റോ ചാക്കോച്ചൻ(28) ആണ് അറസ്റ്റിലായത്. പൊലീസ് പിടിക്കാതിരിക്കാനായി ഇന്ത്യ വിട്ട പ്രതി നേപ്പാളിൽ എത്തി അവിടെ അനൂപ് മേനോൻ എന്ന പേരിൽ വർക്ക്‌ ഷോപ്പ് നടത്തി വരികയായിരുന്നു.

ചിറ്റാരിക്കൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. 13വയസ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച മൂന്ന് കേസുകളിൽ പ്രതിയായ ആന്റോ ചാക്കോച്ചൻ ജാമ്യത്തിൽ ഇറങ്ങിയ ശേഷം കഴിഞ്ഞ രണ്ടര വർഷമായി മുങ്ങിനടക്കുകയായിരുന്നു.

പ്രതിയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷണം നടത്തി വരികയായിരുന്ന പൊലീസ് സംഘം പ്രതി പുതിയപേരിൽ പാസ്പോർട്ട്‌ എടുക്കാനായി നേപ്പാളിൽനിന്നും മുംബൈയിൽ എത്തിയപ്പോൾ അവിടെ വെച്ച് പിടികൂടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested under POCSO Act
Next Story