Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹണി റോസിന്‍റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
കുമ്പളം സ്വദേശിയാണ് അറസ്റ്റിലായത്
ഹണി റോസിന്‍റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ
cancel

കൊച്ചി: ഫേസ്​ബുക്ക്​​ പോസ്​റ്റിന്​ താഴെ സ്ത്രീവിരുദ്ധ കമന്‍റിട്ടവർക്കെതിരെ നടി ഹണിറോസ് നൽകിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം കുമ്പളം സ്വദേശി ഷാജി എന്നയാളാണ് അറസ്റ്റിലായത്. എറണാകുളം സെൻട്രൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഒരു പ്രമുഖ വ്യക്തിയിൽനിന്ന്​ കുറേ നാളുകളായി താൻ നേരിടുന്ന അധിക്ഷേപകരമായ പരാമർശങ്ങൾക്കും പ്രതികാര നടപടികൾക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ നടി കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു​. ഈ പോസ്റ്റിന്​ താഴെ സ്ത്രീവിരുദ്ധവും അപകീർത്തികരവുമായ കമന്‍റിട്ടവർക്കെതിരെ നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് 27 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

‘ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുന്നു’ -എന്നാണ് പ്രമുഖ വ്യക്തിയുടെ പേര് പറയാതെ നടി തുറന്നടിച്ചത്. പ്രസ്തുത വ്യക്തി ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു -എന്നും ഹണി റോസ് വ്യക്തമാക്കിയിരുന്നു.

താൻ പേരുപറഞ്ഞില്ലെങ്കിലും എല്ലാവർക്കും അതാരാണെന്ന് അറിയുന്ന കാര്യമാണെന്നും ഇനിയും ഇത്തരം സംഭവമുണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man arrested on the complaint of Honey Rose
Next Story