'വീട്ടിലിരുന്ന് പണം സമ്പാദിക്കാം'; ഒരു സ്ത്രീയിൽനിന്ന് തട്ടിയത് അഞ്ചുലക്ഷം, മറ്റൊരാളിൽ നിന്ന് ഒന്നരലക്ഷം, പ്രതി പിടിയിൽ
text_fieldsരമിത്തിനെ പൊലീസ് കോടതിയിൽ ഹാജരാക്കുന്നു
വടകര: വീട്ടിൽനിന്ന് പണം സമ്പാദിക്കാമെന്ന വ്യാജേന ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. എടച്ചേരി സ്വദേശി പടിഞ്ഞാറയിൽ പുതിയോട്ടിൽ രമിത്തിനെ (32)യാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശികളായ രണ്ട് സ്ത്രീകളിൽനിന്നാണ് പണം തട്ടിയത്. ഒരു സ്ത്രീയിൽനിന്ന് അഞ്ചുലക്ഷത്തോളം രൂപയും മറ്റൊരാളിൽനിന്ന് 1,68,000 രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്.
ഇക്കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് യുവതികൾക്ക് പണം നഷ്ടപ്പെട്ടത്. കേരളത്തിൽ പലയിടങ്ങളിലായി എട്ടോളം പേരിൽനിന്ന് ഇയാൾ അഞ്ചുകോടി രൂപയോളം ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ട്.
മറ്റൊരു കേസിൽ അറസ്റ്റിലായി പൊൻകുന്നം ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ വടകര പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പ്രതിയെ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

