Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസില്‍ വീണ്ടും...

ബസില്‍ വീണ്ടും ലൈംഗികാതിക്രമം: യുവാവ് പിടിയില്‍

text_fields
bookmark_border
ബസില്‍ വീണ്ടും ലൈംഗികാതിക്രമം: യുവാവ് പിടിയില്‍
cancel
camera_alt

പ്രതി മുസമ്മില്‍

തൊടുപുഴ: എറണാകുളം- തൊടുപുഴ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പിടിയില്‍. കൊണ്ടോട്ടി സ്വദേശി പി. മുസമ്മില്‍ ആണ് പിടിയിലായത്. തൊടുപുഴക്ക്​​ സമീപം വാഴക്കുളത്ത് വെച്ചായിരുന്നു സംഭവം.

യുവതി പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ജീവനക്കാർ ബസ് തൊടുപുഴ പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന യുവതി ബസിന്‍റെ മുൻ വാതിലിന്​ മുന്നിലുള്ള രണ്ടുപേർക്കിരിക്കാവുന്ന സീറ്റിലായിരുന്നു ഇരുന്നത്​. ഒപ്പം ഇരുന്ന സ്ത്രീ മൂവാറ്റുപുഴയായപ്പോൾ മറ്റൊരു സീറ്റിലേക്ക്​ മാറി. ഈ സാഹചര്യം മുതലെടുത്ത്​ പ്രതി പരാതിക്കാരിയുടെ അടുത്തുവന്നിരുന്ന്​ ഉപദ്രവിക്കുകയായിരുന്നു.

ഉറക്കത്തിലായിരുന്ന യുവതി ഉണർന്ന്​ മറ്റൊരു സീറ്റിലേക്ക്​ മാറിയിരുന്നുവെങ്കിലും മുസമ്മിൽ ആ സീറ്റിലും പോയിരുന്ന്​ ഉപദ്രവിച്ചു. യുവതി കരഞ്ഞതിനെതുടർന്ന്​ ബസിലെ ജീവനക്കാരും യാത്രികരും ഇടപെട്ടു. പ്രതി ബസിൽനിന്ന്​ ചാടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും യാത്രക്കാർ തടഞ്ഞു. തുടർന്ന്​ കെ.എസ്.ആര്‍.ടി.സി. ബസ് തൊടുപുഴ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.

ഇന്നലെ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നഗ്​നതാ പ്രദർശനം നടത്തിയ മധ്യവയസ്‌കനെ പിടികൂടിയിരുന്നു. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ യുവതിക്ക്​ മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കുളമാവ് പോത്തുമറ്റം പണിക്കവീട്ടില്‍ വിജയകുമാറാണ്​ (ഉണ്ണി-45) പിടിയിലായത്.

ബുധനാഴ്ച വൈകുന്നേരം നാലോടെ തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലാണ്​ ഇയാള്‍ നഗ്നത പ്രദര്‍ശനം നടത്തിയത്. യുവതി ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്ന യാത്രക്കാരും ഓട്ടോ തൊഴിലാളികളും ബസ് ജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞു വെക്കുകയായിരുന്നു. പിന്നീട് തൊടുപുഴ പൊലീസ്​ എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCarrestexhibhitionism
News Summary - Man arrested in idukki for exhibhitionism to young woman on KSRTC bus
Next Story