Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയെ മാനഭംഗം ചെയ്യാന്‍ ശ്രമം: സമീപവാസി പൊലീസ് പിടിയില്‍

text_fields
bookmark_border
തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയെ മാനഭംഗം ചെയ്യാന്‍ ശ്രമം: സമീപവാസി പൊലീസ് പിടിയില്‍
cancel

വെള്ളറട (തിരുവനന്തപുരം): തൊഴിലുറപ്പു ജോലിക്കിടെ തൊഴിലാളിയായ വീട്ടമ്മയെ പരസ്യമായി മാനംഭംഗപ്പെടുത്താന്‍ ശ്രമിച്ച സമീപവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കാരക്കോണം എം.എസ് സദനത്തില്‍ മുരുകന്‍ (60 )ണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ പത്തു മണിയോടെ കുന്നത്തുകാല്‍ പഞ്ചായത്ത് ഓഫിസിനു സമീപത്തെ പുരയിടത്തില്‍ തൊഴിലുറപ്പു പ്രവൃത്തി തുടരുന്നതിനിടെയായിരുന്നു സംഭവം. സമീപ റോഡിലൂടെ വന്ന അക്രമി ഇരുപതോളം തൊഴിലാളികളുടെ മുന്നില്‍ വച്ച് ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട് വീട്ടമ്മയെ കടന്നു പിടിക്കുകയായിരുന്നു.

അക്രമിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മറ്റു തൊഴിലാളികളെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സമീപവാസികള്‍ ഓടിക്കൂടിയപ്പോഴാണ് അക്രമി പിൻമാറിയത്. എസ്.എച്ച്.ഒ എം.ആര്‍. മൃദുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested in Attempt to rape rural employment guarantee worker
Next Story