Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുരുവായൂർ റെസ്റ്റ്...

ഗുരുവായൂർ റെസ്റ്റ് ഹൗസുകളുടെ വെബ്സൈറ്റ് വ്യാജമായി നിർമിച്ച് തട്ടിപ്പ്; പ്രതിയെ യു.പിയിൽനിന്ന് പിടികൂടി

text_fields
bookmark_border
ഗുരുവായൂർ റെസ്റ്റ് ഹൗസുകളുടെ വെബ്സൈറ്റ് വ്യാജമായി നിർമിച്ച് തട്ടിപ്പ്; പ്രതിയെ യു.പിയിൽനിന്ന് പിടികൂടി
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​രെ ല​ക്ഷ്യ​മി​ട്ട് പാ​ഞ്ച​ജ​ന്യം, കൗ​സ്‌​തു​ഭം എ​ന്നീ ​റെ​സ്റ്റ് ഹൗ​സു​ക​ളു​ടെ വെ​ബ്സൈ​റ്റു​ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ച്ച് ഓ​ൺ​ലൈ​ൻ വ​ഴി പ​ണം ത​ട്ടി​യ പ്ര​തി​​യെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്ന് പി​ടി​കൂ​ടി. ഹ​രി​യാ​ന​യി​ലെ മേ​വാ​ത്ത് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ദാ​ണ് പി​ടി​യി​ലാ​യ​ത്. സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ലാ​പ്ടോ​പ്, മൊ​ബൈ​ൽ ഫോ​ൺ, മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ര​തി​യി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി, രാ​ജ്യ​ത്തെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളു​ടെ സ​മീ​പ​ത്തെ ​റെ​സ്റ്റ് ഹൗ​സു​ക​ളു​ടെ പേ​രി​ൽ നി​ര​വ​ധി വ്യാ​ജ വെ​ബ്സൈ​റ്റു​ക​ൾ നി​ർ​മി​ച്ച് സ​മാ​ന​രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. പ്ര​തി​യു​​ടെ കൂ​ട്ടാ​ളി​ക​ളാ​യ രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന സ്വ​ദേ​ശി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന ആ​ളു​ക​ൾ​ക്ക് ന​ഷ്ട​മാ​കു​ന്ന തു​ക ചെ​റു​താ​യ​തി​നാ​ൽ പ​ല​രും പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല. പ്ര​തി​യു​ടെ ത​ട്ടി​പ്പി​നു​പ​യോ​ഗി​ച്ച അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ, 15 ദി​വ​സ​ത്തി​നു​ള്ളി​ൽ 97 ല​ക്ഷം രൂ​പ എ​ത്തി​യ​താ​യി തെ​ളി​ഞ്ഞു.

സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ വി.​എ​സ്. സു​​ധീ​ർ​കു​​മാ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ വി​നോ​ദ് എ​ൻ. ശ​ങ്ക​ർ, എം.​എ​സ്. ഷി​നി​ത്ത്, സി.​പി.​ഒ​മാ​രാ​യ കെ. ​അ​നീ​ഷ്, എം.​പി. ശ​ര​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ അ​​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guruvayurguruvayur templeRest House
News Summary - man arrested from UP for creating fake website of Guruvayur rest houses
Next Story