Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅർധരാത്രി 80കാരിയെ...

അർധരാത്രി 80കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
arrest
cancel

നെടുമ്പാശ്ശേരി: 80കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കപ്രശേരി സ്വദേശി സുധീഷ് (37) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വ്യാഴാഴ്ച അർധരാത്രിയായിരുന്നു സംഭവം. മക്കളെ വിവാഹം കഴിപ്പിച്ചുവിട്ട് 80കാരി ഒറ്റയ്ക്കാണ് ഇവിടെ വീട്ടിൽ താമസിച്ചിരുന്നത്. രാത്രി വീട്ടിൽ കടന്നുകയറിയ യുവാവ് വയോധികയെ കടന്നു പിടിക്കുകയായിരുന്നു. ഉടൻ ഇവർ സുധീഷിന്റെ മുടിയിൽ പിടിച്ചുവലിച്ചു. യുവാവിനെ തിരിച്ചറിഞ്ഞ് പേര് വിളിച്ചു.

ഇതോടെ ഇയാൾ ഇറങ്ങിയോടുകയായിരുന്നു. വയോധികക്ക് ചെറിയ പരിക്കേറ്റു. നെടുമ്പാശേരി പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nedumbasseryCrime News
News Summary - Man arrested for trying to rape 80-year-old woman
Next Story