എക്സൈസ് ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsതിരുവല്ല: ലഹരിക്കടിമയായി എക്സൈസ് ഓഫീസിൽ കടന്നു കയറി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന കവിയൂർ സ്വദേശി പിടിയിലായി. കവിയൂർ മത്തിമല വേഴു കാലായിൽ വീട്ടിൽ ജ്യോതിഷ് (32) ആണ് പിടിയിലായത്.
കഴിഞ്ഞമാസം 14ന് മഞ്ഞാടി എക്സൈസ് റേഞ്ച് ഓഫീസിലായിരുന്നു സംഭവം. മുൻ വൈരാഗ്യത്തിന്റെ പേരിൽ ജ്യോതിഷും സുഹൃത്ത് അനൂപും ചേർന്ന് എക്സൈസ് ഓഫീസിൽ കടന്നുകയറി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
സംഭവ ശേഷം ഒളിവിൽ പോയ ജ്യോതിഷ് വീട്ടിലെത്തിയിട്ടുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല എസ്.ഐ പി.എസ് വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയ അനൂപ് റിമാൻഡിൽ കഴിയുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

