Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി പിടിയിൽ
cancel
camera_alt

അൻവർഷ

കായംകുളം : ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവായ പെരിങ്ങാല മാരൂത്തറ പടീറ്റതിൽ അൻവർഷായാണ് (22) പിടിയിലായത് .

കഴിഞ്ഞ 27 ന് കായംകുളം ബിവറേജ് ഷോപ്പിന് മുൻപിൽ വെച്ചാണ് ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. നിലവിൽ കൃഷ്ണപുരം വില്ലേജിൽ കൃഷ്ണപുരം മുറിയിൽ ആഞ്ഞിലിമൂട്ടിൽ കിഴക്കതിൽ വീട്ടിലാണ് താമസം. കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അമ്പാടിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

അൻവർഷാ കായംകുളം പൊലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണ കേസിലും ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ മാല പൊട്ടിക്കൽ കേസിലും പ്രതിയാണ്. കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ് ഐ . ഉദയകുമാർ പോലീസുകാരായ ഷാജഹാൻ, വിഷ്ണു, ദീപക്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man arrested for threatening lottery seller
Next Story