Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുലയൂട്ടുന്ന യുവതിയുടെ ഫോട്ടോ എടുക്കാൻ ശ്രമം: യുവാവ് പിടിയിൽ

text_fields
bookmark_border
മുലയൂട്ടുന്ന യുവതിയുടെ ഫോട്ടോ എടുക്കാൻ ശ്രമം: യുവാവ് പിടിയിൽ
cancel
camera_alt

നിഷാന്ത്

തിരുവനന്തപുരം: വീട്ടിൽനിന്ന് മുലയൂട്ടുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് പിടിയിൽ. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി നിഷാന്താണ് പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയാണിയാൾ.

ഇന്നലെ രാത്രി 2.30നാണ് സംഭവം. വീടിന്റെ മതിൽചാടിക്കടന്ന് വന്ന നിഷാന്ത്, കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന യുവതിയുടെ ദൃശ്യം തുറന്നിട്ട ജനാലയിലൂടെ മൊബൈലിൽ പകർത്തുകയായിരുന്നു. മൊബൈൽ ഫ്ലാഷ് ലൈറ്റ് കണ്ട് ഭയന്ന് യുവതി നിലവിളിച്ചതോടെ പ്രതി ​ഓടി രക്ഷപ്പെട്ടു. തുടർന്ന് കഠിനംകുളം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിഷാന്തിനെ പിടികൂടിയത്. ഫോട്ടോ എടുക്കാൻ ഉപയോഗിച്ച മൊബെൽ ഫോൺ പൊലീസ് കണ്ടെടുത്തു.

പിടിച്ചുപറി, മാലപൊട്ടിക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. കല്ലമ്പലം മുതൽ കോട്ടയം കറുകച്ചാൽ വരെയുള്ള സ്റ്റേഷനുകളിൽ വിവിധകേസുകളിൽ പ്രതിയാണ് നിഷാന്ത്. ഇയാൾക്കെതിരെ കാപ്പചുമത്തി കേസെടുക്കു​മെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for Taking Pics Of Breastfeeding Women
Next Story