Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശത്ത്​ ജോലി...

വിദേശത്ത്​ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
വിദേശത്ത്​ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്​റ്റിൽ
cancel
camera_alt

മു​ഹ​മ്മ​ദ് യൂ​സു​ഫ് ഇ​സാം

മേ​ലാ​റ്റൂ​ർ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വി​നെ മേ​ലാ​റ്റൂ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പ​ട്ടി​ക്കാ​ട്​ ചു​ങ്ക​ത്ത്​ സൈ​ൻ ട്രാ​വ​ൽ​സ്​ ന​ട​ത്തി​യി​രു​ന്ന പാ​ണ്ടി​ക്കാ​ട്​ വ​ള​രാ​ട്​ സ്വ​ദേ​ശി അ​രി​വാ​യി​ൽ മു​ഹ​മ്മ​ദ്​ യൂ​സു​ഫ്​ ഇ​സാ​മാ​ണ്​ (20) അ​റ​സ്​​റ്റി​ലാ​യ​ത്. 2019ലാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം.

നൂ​റോ​ളം പേ​രി​ൽ​നി​ന്നാ​യി 30,000വും ​അ​തി​നു മു​ക​ളി​ലു​മു​ള്ള സം​ഖ്യ​യും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്. പ​ണം ന​ൽ​കി​യ​വ​ർ വി​സ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ന​ൽ​കി​യ​​ പ​രാ​തി​ക​ളി​ൽ മേ​ലാ​റ്റൂ​ർ പൊ​ലീ​സ്​ മൂ​ന്ന്​ കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്നു. വ​യ​നാ​ട്, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്ന പ്ര​തി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്​​തു. മേ​ലാ​റ്റൂ​ർ സി.​െ​എ കെ. ​റ​ഫീ​ഖ്, എ​സ്.​െ​എ മ​ത്താ​യി, സി.​പി.​ഒ​മാ​രാ​യ ഷൈ​ജു, രാ​ജീ​ഷ്, അം​ബി​ക, ഷ​മീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestjob fraud
News Summary - Man arrested for swindling lakhs by offering job abroad
Next Story