കാമുകിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsമാനന്തവാടി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായ ശേഷം യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് തവലോട്ടുകോണം അനന്തു(21) ആണ് പിടിയിലായത്.
പ്രണയത്തിലായ ശേഷം യുവതി ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചതിെൻറ വിരോധം തീർക്കാനാണ് ഇയാൾ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. പ്രതി ഉപയോഗിച്ച ലാപ്ടോപ്പ്, മൊബെൽ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിക്കെതിരെ ഐ.ടി നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും കേരള പൊലീസ് നിയമത്തിലേയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ അനന്തുവിനെ റിമാൻഡ് ചെയ്തു. മാനന്തവാടി സി.ഐ എം.എം. അബ്ദുൽ കരീം, അഡീഷനൽ എസ്.ഐ റോയി, സി.പി.ഒമാരായ ജിൻസ്, വിപിൻ, ഡ്രൈവർ ഷിനു എന്നിവരടങ്ങിയ െപാലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.