Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുതുകിൽ പുഴു ഉണ്ടെന്ന് പറഞ്ഞ് ശ്രദ്ധ ​തെറ്റിച്ച് സ്ത്രീയുടെ മാല പൊട്ടിച്ചു; പ്രതി പിടിയിൽ

text_fields
bookmark_border
മുതുകിൽ പുഴു ഉണ്ടെന്ന് പറഞ്ഞ് ശ്രദ്ധ ​തെറ്റിച്ച് സ്ത്രീയുടെ മാല പൊട്ടിച്ചു; പ്രതി പിടിയിൽ
cancel

തുറവൂർ: മുതുകിൽ പുഴു ഉ​ണ്ടെന്ന് പറഞ്ഞ് ശ്രദ്ധതെറ്റിച്ച് കാൽനടയാത്രക്കാരിയുടെ സ്വർണമാല കവർന്നയാൾ പിടിയിൽ. വയോധികയുടെ ഒന്നേമുക്കാൽ പവൻ സ്വർണമാല കവർന്ന് സ്കൂട്ടറിൽ കടന്നുകളഞ്ഞ അരൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് കിഴക്കേ പണ്ടാരകാട്ടിൽ അൻസാറാണ് (42) പിടിയിലായത്. കുത്തിയതോട് പൊലീസാണ് പ്രതിയെ പിടികൂടിയത്.

ആലയ്ക്കാപറമ്പിൽ കോലത്തുപറമ്പ് ആനിയുടെ മാലയാണ് ഇയാൾ മോഷ്‌ടിച്ചത്. കഴിഞ്ഞ പത്താം തീയതി തുറവൂർ മഹാക്ഷേത്രത്തിനു തെക്കുവശം ഇടുങ്ങിയ റോഡിലൂടെ നടന്നു പോകുന്നതിനിടെ സ്‌കൂട്ടറിലെത്തിയ അൻസാർ, ആനിയുടെ മുതുകിൽ പുഴു ഇരിക്കുന്നതായി പറയുകയായിരുന്നു. ഇവർ പിന്നിലേക്ക് നോക്കുന്നതിനിടെ മാല പൊട്ടിച്ചു സ്കൂട്ടർ ഓടിച്ചുപോയി.

മോഷ്ടിച്ച ശേഷം പണയം വെച്ച മാല പിന്നീട് പൊലീസ് കണ്ടെടുത്തു. പ്രതിയെ ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കുത്തിയതോട് സ്റ്റേഷൻ ഓഫിസർ അജയ് മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested for snatching woman's gold chain
Next Story