Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഗ്നത പ്രദർശിപ്പിച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
നഗ്നത പ്രദർശിപ്പിച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
cancel

വിതുര: യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിർത്തി നഗ്നതാ പ്രദർശനം നടത്തി ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ആനാട് കുന്നത്തുമല വിപിൻ ഹൗസിൽ വിപിൻ ശ്രീകുമാറി(33)നെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്.

അതിക്രമം തടയാൻ ശ്രമിച്ച യുവതിയെ ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചു. രക്ഷപ്പെടുന്നതിനിടെ യുവതി മകനെ ഫോണിൽ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ മകനെയും പ്രതി മർദിച്ചു. തുടർന്ന് വാഹനത്തിൽ കടന്നു കളഞ്ഞ ഇയാളെ വാഹന നമ്പർ പരിശോധിച്ചാണ് പിടികൂടിയത്.

ലഹരിക്കടിമയായ പ്രതി വഴിയിൽ പതിയിരുന്നാണ് യുവതിക്കു നേരേ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐമാരായ വിനോദ് കുമാർ, ഇർഷാദ്, എ.എസ്.ഐ പദ്‌മകുമാർ, എസ്.സി.പി.ഒ രാംകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man Arrested For Sexual Assault
Next Story