Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയ യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയ യുവാവ്​ അറസ്​റ്റിൽ
cancel
camera_alt

മനു

അഞ്ചൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയ യുവാവിനെ ഏരൂർ പൊലീസ് അറസ്​റ്റ് ചെയ്തു.

പിടിയിൽ അറയ്ക്കൽ തേവർതോട്ടത്ത് മനുവാണ്(20) അറസ്​റ്റിലായത്. ഏരൂർ സ്വദേശിനിയായ പെൺകുട്ടിയെ രണ്ടു വർഷമായി പീഡിപ്പിച്ചുവരുകയായിരുന്നു.

ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാ​െണന്ന് അറിഞ്ഞത്.

പെൺകുട്ടിയുടെ വീട്ടുകാർ ഏരൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsanchalMinor girl raped
News Summary - Man arrested for raping minor girl and making her pregnant
Next Story