മൊബൈൽ ഫോണിൽ കൂടി പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsകിളിമാനൂർ: മൊബൈൽ ഫോണിൽ കൂടി പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ വലയിലാക്കി പീഡിപ്പിച്ച യുവാവിനെ പള്ളിക്കൽ പൊലീസ് പിടികൂടി. പകൽക്കുറി കൊട്ടിയംമുക്ക് മാരംകോട് എച്ച്.കെ മൻസിലിൽ ഫിറോസ് ഖാൻ (30) ആണ് പിടിയിലായത്. മൊബൈൽഫോൺ വഴി അടുപ്പം സ്ഥാപിച്ച് യുവതിയുടെ നഗ്നചിത്രങ്ങളും മറ്റും കൈക്കലാക്കിയ പ്രതി ഫോട്ടോകൾ യുവതിയുടെ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ പരാതിയിൽ പള്ളിക്കൽ പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിെൻറ നിർദേശാനുസരണം എസ്.ഐ ശരലാലിെൻറ നേതൃത്വത്തിൽ ജി.എസ്.ഐ അജയകുമാർ, സി.പി.ഒമാരായ വിനീഷ്, ബിനു, ഹോംഗാർഡ് ജയഭന്ദ്രൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

