Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത്​ തട്ടിക്കൊണ്ടു പോയ യുവാവ് പിടിയിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത്​ തട്ടിക്കൊണ്ടു പോയ യുവാവ് പിടിയിൽ
cancel

കറുകച്ചാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത്​ തട്ടിക്കൊണ്ടു പോയ​ കേസിൽ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം കടയ്ക്കൽ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാനാണ്​ (19) അറസ്​റ്റിലായത്. ഒരു വർഷം മുമ്പാണ് ഷാൻ 17കാരിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്​.

വ്യാഴാഴ്ച രാത്രി ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി. ഇരുവരെയും വെള്ളിയാഴ്ച പുലർച്ച നാലരയോടെ കൊല്ലം കടയ്ക്കലിൽവെച്ച്​ പൊലീസ് പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിവിധ സ്‌റ്റേഷനുകളിലായി ഷാ​െൻറ പേരിൽ മോഷണമടക്കം 12ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story