Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൈലറ്റാണെന്ന്...

പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്​റ്റില്‍

text_fields
bookmark_border
george thomas
cancel
camera_alt

ജോർജ് തോമസ്

മരട്: പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്​റ്റില്‍. പത്തനംതിട്ട കോഴഞ്ചേരി ചെറുതോട്ടത്തില്‍ മലയില്‍ ടിജു ജോര്‍ജ്​ തോമസാണ്​ (33) ബംഗളൂരുവില്‍ പിടിയിലായത്. കൊച്ചിയില്‍ സൈക്കോളജി വിദ്യാർഥിനിയും വിവാഹമോചിതയുമായ യുവതിയെയാണ് ലൈംഗിക ചൂഷണം ചെയ്​തത്.

വിവിധ എയര്‍ലൈന്‍സുകളില്‍ പൈലറ്റായി ജോലി ചെയ്തിരുന്നെന്നും എയര്‍ കാനഡയില്‍ ജോലിക്ക് കയറാന്‍ പോവുകയാണെന്നുമാണ് ഇയാള്‍ യുവതിയോട് പറഞ്ഞത്. പൈലറ്റ് യൂനിഫോമിലുള്ള ഫോട്ടോകള്‍ കാണിച്ച് വിശ്വസിപ്പിച്ച ശേഷമായിരുന്നു പീഡനം. യുവതിയുടെ 15 പവനും തട്ടിയെടുത്തതായാണ് പരാതി.

ഒളിവിലായിരുന്ന പ്രതിയെ പനങ്ങാട് എസ്.ഐയുടെ നേതൃത്വത്തിലാണ്​ പിടികൂടിയത്. മലേഷ്യയിലും ദുബൈയിലും ഇയാൾ സമാന രീതിയിൽ തട്ടിപ്പ്​ നടത്തിയിട്ടുണ്ട്. ചെങ്ങന്നൂര്‍ പൊലീസ് വഞ്ചനാകുറ്റത്തിന് കേസ് രജിസ്​റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഐശ്വര്യ ദോ​െഗ്ര, എറണാകുളം അസി.കമീഷണര്‍ ബി.ഗോപകുമാര്‍, പനങ്ങാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.ആർ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്​റ്റിന് നേതൃത്വം നല്‍കിയത്. എസ്.ഐ മാരായ വി.എം. അനസ്, സി.എം. ജോസി, എ.എസ്.ഐ. അനില്‍കുമാർ, സീനിയര്‍സിവില്‍ പൊലീസ് ഓഫിസര്‍ എം.വി. സുലഭ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestationatrocities against women
News Summary - Man arrested for molesting young woman
Next Story