പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsസുഷാജ്
മംഗലപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ചിറയിൻകീഴ് കൂന്തള്ളൂർ പറമ്പിൽ വീട്ടിൽ മോൻ കുട്ടൻ എന്ന സുഷാജ് (26) ആണ് അറസ്റ്റിലായത്. ആറുമാസമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. ഗർഭിണിയായതറിഞ്ഞ് വിവാഹബന്ധത്തിൽനിന്ന് പിന്മാറുകയായിരുന്നു.
ഒളിവിൽ പോകാനായി സുഹൃത്തുമായി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണസംഘം പിടികൂടിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിെൻറ നേതൃത്വത്തിൽ മംഗലപുരം പൊലീസ് ഇൻസ്പെക്ടർ പി.ബി. വിനോദ്കുമാർ, സബ് ഇൻസ്പെക്ടർ വി. തുളസീധരൻ, ഫിറോസ്ഖാൻ, എ.എസ്.ഐമാരായ ബി. ദിലീപ് , ആർ. ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

