പതിനാറുകാരിയെ തട്ടികൊണ്ട് പോയ യുവാവ് പിടിയിൽ
text_fieldsകിളികൊല്ലൂർ: പതിനാറുകാരിയോട് ലൈംഗീകാതിക്രമം നടത്തിയ യുവാവിനെ പോക്സോ പ്രകാരം പിടികൂടി. മാമ്പുഴ കൊച്ചുവീട്ടിൽ മുക്കിന് സമീപം സുജിത്ത് ഭവനം വീട്ടിൽ എസ്. സുജിത്ത് (20) ആണ് പിടിയിലായത്. സാമൂഹിക മാധ്യമം വഴി പരിചയത്തിലായ പതിനാറുകാരിയോട് ഇയാൾ സ്നേഹം നടിക്കുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ വിശ്വാസവും സ്നേഹവും പിടിച്ച്പറ്റി. വീട്ടിൽ നിന്നും ട്യൂഷന് പോയ പോയ പെൺകുട്ടിയെ ഇയാൾ സ്ക്കൂട്ടറിൽ കയറ്റികൊണ്ട് പോകുകയായിരുന്നു.
ബീച്ചുകളിലും മറ്റും പെൺകുട്ടിയുമായി കറങ്ങി നടന്ന ഇയാൾ പെൺകുട്ടിയോട് ലൈംഗീക അതിക്രമം കാട്ടുകയും ചെയ്തു. ഇയാളെ മാമൂട് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എ.പി. അനീഷ്, വി. സ്വാതി, കെ. ജയൻ, സക്കറിയ, എ.എസ്.ഐ സി. സന്തോഷ് കുമാർ, സി.പി.ഒമാരായ പ്രശാന്ത്, അനീഷ് സാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

