അമിത പലിശക്ക് കടം കൊടുത്ത് കബളിപ്പിച്ചിരുന്ന യുവാവ് അറസ്റ്റിൽ
text_fieldsഅന്തിക്കാട്: അമിത പലിശക്ക് പണം കടം കൊടുത്ത് കബളിപ്പിച്ചിരുന്ന യുവാവ് അറസ്റ്റിൽ. താന്ന്യം നടുപറമ്പിൽ സുമേഷ് എന്ന സുപ്പുട്ടൻ (34) എന്നയാളെയാണ് അന്തിക്കാട് സി.ഐ പ്രശാന്ത് ക്ലിൻറ് അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തിെൻറ താന്ന്യം വീട്ടിൽ നടന്ന പരിശോധനയിൽ വാഹനങ്ങളുടെ ആർ.സി ബുക്കുകളും കണക്കിൽ പെടാത്ത രൂപയും കണ്ടെത്തിയിരുന്നു.
തുടർന്ന് വിവിധ ബാങ്കുകളിലുള്ള സുമേഷിെൻറ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പല ആളുകളും പലിശയായി സുമേഷിെൻറ അക്കൗണ്ടിലേക്ക് പണം അയക്കുന്നത് പൊലീസ് കണ്ടെത്തിയിരുന്നു.
എസ്.ഐമാരായ കെ.എസ്. സുശാന്ത്, വി.എൻ. മണികണ്ഠൻ, എ.എസ്.ഐ രഘുനന്ദനൻ, സീനിയർ സി.പി ഒ മാരായ സാവിത്രി, മാധവൻ, അജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

