ക്രിപ്റ്റോ ട്രേഡിങ്ങിൽ 12 ലക്ഷത്തിന്റെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
text_fieldsപന്തളം: ക്രിപ്റ്റോ കറൻസി ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 12,17,697 രൂപ തട്ടിപ്പ് നടത്തിയ കേസിൽ മലപ്പുറം കാളികാവ് അഞ്ചച്ചവടി വെള്ളയൂർ വെന്താളംപടി പിലാക്കൽ ഹൗസിൽ ജിൻഷിദ് (21) അറസ്റ്റിലായി.
നേഹ എന്ന ടെലിഗ്രാം അക്കൗണ്ടിൽനിന്ന് ‘മോജ്’ ആപ് ഡൗൺലോഡ് ചെയ്യിപ്പിച്ചശേഷം, ക്രിപ്റ്റോ കറൻസി ഓൺലൈൻ ട്രേഡിങ്ങിൽ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് പന്തളം മങ്ങാരം സ്വദേശിയെയാണ് കബളിപ്പിച്ചത്.
കഴിഞ്ഞവർഷം നവംബർ ആറിനും 14നുമിടെ കാലയളവിൽ ഇദ്ദേഹത്തിന്റെ പന്തളം തോന്നല്ലൂർ എസ്.ബി.ഐ ശാഖയിലെയും അടൂർ ഇസാഫ് ബാങ്കിലെയും അക്കൗണ്ടിൽ നിന്നാണ് പലതവണയായി പണം വാങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

