Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കൊയിലാണ്ടി: നവമാധ്യമങ്ങളിലൂടെ കൊച്ചുകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സ ധനസഹായത്തിെൻറ പേരിൽ തട്ടിപ്പു നടത്തിയ യുവാവ് അറസ്റ്റിൽ. പാനൂർ രൂപക്കുന്ന് മുജ്തബയാണ് (27) പൊലീസ് പിടിയിലായത്.
ഫേസ്ബുക്കിൽനിന്ന് കൊച്ചുകുട്ടികളുടെ ഫോട്ടോകളെടുത്ത് പേരും സ്ഥലവുമൊക്കെ മാറ്റി മാരകരോഗത്തിന് ചികിത്സക്കെന്ന പേരിൽ പണം തട്ടിയെടുക്കുകയാണ് രീതി.
കൊയിലാണ്ടി എസ്.എച്ച്.ഒ കെ.സി. സുഭാഷ് ബാബു, എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒമാരായ മണികണ്ഠൻ, ബിജു വാണിയംകുളം എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പയ്യോളി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Next Story

