മുക്കുപണ്ടം നൽകി നാലര ലക്ഷം തട്ടിയയാൾ പിടിയിൽ
text_fieldsമാനന്തവാടി: 26 പവൻ മുക്കുപണ്ടം വെച്ച് നാലര ലക്ഷം തട്ടിയ യുവാവിനെ വയനാട്ടിൽനിന്ന് പിടികൂടി. മൂന്ന് വർഷം മുമ്പ് ചാവക്കാട് എസ്.ബി.ഐയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
ചാവക്കാട് കടപ്പുറം മട്ടുമേൽ കായക്കോൽ വീട്ടിൽ മുജീബ് റഹ്മാൻ (36) ആണ് ആറുവാളിനടുത്ത പുഴക്കൽ പീടികയിൽ നിന്ന് പിടികൂടിയത്. ബാങ്കിൽ വെച്ച പണയ വസ്തു തിരികെയെടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്.
ഇയാൾ ആറുവാളിനടുത്ത് ഭാര്യയുമൊത്ത് താമസിക്കുന്നുണ്ടെന്ന് ഗുരുവായൂർ അസി. കമ്മീഷണർ കെ.ജി സുരേഷിന് വിവരം ലഭിച്ചു. പ്രതി ആറു വാൾ കേന്ദ്രീകരിച്ച് മരം മുറി ഉൾപ്പെടെ ജോലികൾ ചെയ്ത് വരികയായിരുന്നു
ഇയാളെ പിടികൂടിയത് സംഘത്തിൽ ചാവക്കാട് പൊലിസ് ഇൻസ്പെക്ടർ വിപിൻ കെ. വേണുഗോപാൽ, സബ് ഇൻസ്പെക്ടറായ കെ.വി. വിജിത്ത്, ഉദ്യോഗസ്ഥരായ പി. കണ്ണൻ, പ്രഭാത്, രജനി ഷ്പ്രശോഭ എന്നിവരും ഉണ്ടായിരുന്നു.
പ്രതിയെ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

