Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ത്രീകൾക്കുനേരെ നഗ്നത പ്രദർശനം; പ്രതി പിടിയിൽ
text_fieldsbookmark_border
തൃപ്പൂണിത്തുറ: സ്ത്രീകൾക്കുനേരെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഉദയംപേരൂർ എം.എൽ.എ റോഡിൽ ലിറ്റിൽ ഫ്ലവർ സ്കൂളിനു സമീപം കോളംവീട്ടിൽ ഗോപാലകൃഷ്ണൻ (49) എന്നയാളെയാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
തൃപ്പൂണിത്തുറ അന്ധകാര തോടിന് സമീപത്തുകൂടി ആശുപത്രി ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്ന രണ്ട് സ്ത്രീകൾക്കു നേരെ നഗ്നത പ്രദർശനം നടത്തുകയായിരുന്നു. ചോദ്യംചെയ്തവരെ പ്രതി അസഭ്യം പറയുകയും കൈയിൽ പിടിച്ചെന്നുമാണ് കേസ്.
ഇൻസ്പെക്ടർ പി.എച്ച്.സമീഷ് , എസ്.ഐമാരായ വി.ആർ. രേഷ്മ, രാജീവ് നാഥ്, എ.എസ്.ഐ നജീബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

