Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിപ്റ്റോ കറൻസി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയ ആൾ പിടിയിൽ

text_fields
bookmark_border
TJ Joy
cancel

തൃശ്ശൂർ: ക്രിപ്റ്റോ കറൻസി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണംതട്ടിയ ആൾ പിടിയിൽ. തൃശ്ശൂർ മണ്ണാമംഗലം ഭാഗത്ത് തകിടിപ്പുറത്ത് വീട്ടിൽ ടി.ജെ. ജോയ് (50) ആണ് അറസ്റ്റിലായത്.

ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം തരാമെന്ന് വിശ്വസിപ്പിച്ച് ചിങ്ങവനം പാത്താമുട്ടം സ്വദേശിയായ ആളിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

ചിങ്ങവനം എസ്.എച്ച്.ഒ വി.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സജി എം.പി, സി.പി.ഒമാരായ റിങ്കു, പ്രിൻസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for defrauding people by promising to partner in cryptocurrency business
Next Story