Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെ കമ്പി ഉപയോഗിച്ച് തലക്കടിച്ച് ഗുരുതര പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
ഭാര്യയെ കമ്പി ഉപയോഗിച്ച് തലക്കടിച്ച് ഗുരുതര പരിക്കേൽപിച്ചയാൾ അറസ്റ്റിൽ
cancel

ചെങ്ങന്നൂർ: ബുധനൂരിൽ ഭാര്യയെ കമ്പിവടി ഉപയോഗിച്ചു തലക്കടിച്ച് ഗുരുതര പരിക്കേൽപ്പിച്ച കേസിൽ ഗ്യാസ് ഏജൻസി ജീവനക്കാരനായ ഭർത്താവ് അറസ്റ്റിൽ. ബുധനൂർ തോണ്ടുതറയിൽ വീട്ടിൽ അനിൽകുമാറി(43)നെയാണ് മാന്നാർ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം മുപ്പതിനാണ് ഇയാൾ ഭാര്യ ശ്രീലേഖ(38 )യെ ആക്രമിച്ചത്.

വീട്ടിൽ വെച്ച് വഴക്കുണ്ടായ ശേഷം ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. പേടിച്ച് സഹോദരന്റെ വീട്ടിലേക്ക് ഓടിപ്പോയ ശ്രീലേഖയെ പിന്നാലെയെത്തിയ അനിൽ കമ്പി വടി കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അടിയേറ്റുവീണ ഭാര്യയെ വീണ്ടും ഉപദ്രവിച്ചു. മർദനത്തിൽ തലക്ക് ഗുരുതര പരിക്കേൽക്കുകയും കൈയുടെ അസ്ഥിക്ക് പൊട്ടൽസംഭവിക്കുകയും ചെയ്തു.

ശ്രീലേഖ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിന്‌ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നാണ് പൊലിസ് പിടികൂടിയത്. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ, എസ്.ഐ ബിജുക്കുട്ടൻ, സിവിൽ പൊലിസ് ഓഫിസർമാരായ സിദ്ധിഖുൽ അക്ബർ, സാജിദ്, ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽഹാജരാകിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for beating up wife
Next Story