വിദ്യാർഥിനിയെ ഹോംസ്റ്റേയിൽ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsകാസർകോട്: എട്ടാംക്ലാസ് വിദ്യാർഥിനിയെ ഹോംസ്റ്റേയിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അമ്പലത്തറ സ്വദേശി അർജുനെയാണ് (25) പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.
പ്രണയം നടിച്ചാണ് പ്രതി പെൺകുട്ടിയെ ഹോംസ്റ്റേയിൽ എത്തിച്ചതെന്നാണ് പരാതി. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു സംഭവം. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് അമ്പലത്തറ പൊലീസ് എത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോം സ്റ്റേയിൽ എത്തിച്ചാണ് പ്രതി പെൺകുട്ടിയെ രണ്ടുതവണ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്നത് രാജപുരം സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് രാജപുരം പൊലീസിന് കൈമാറുകയായിരുന്നു.
രാജപുരം പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

