മന്ത്രവാദത്തിെൻറ പേരിൽ 25 പവൻ തട്ടിയ കേസിൽ പ്രതി പിടിയിൽ
text_fieldsപരപ്പനങ്ങാടി: മന്ത്രവാദത്തിെൻറ പേരിൽ യുവതിയിൽനിന്ന് സ്വർണം തട്ടിയ കേസിലെ പ്രതി പിടിയിൽ. തിരൂർ പുറത്തൂർ പുതുപ്പള്ളിയിൽ പാലക്കവളപ്പിൽ ശിഹാബുദ്ദീനാണ് (37) പിടിയിലായത്. ഇയാൾ സമാനകേസുകൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.
ചോദ്യം ചെയ്യലിനിടെയാണ് കൊടക്കാട് സ്വദേശിനിയിൽനിന്ന് 25 പവൻ തട്ടിയെടുത്തതായി സമ്മതിച്ചത്. തട്ടിപ്പിനിരയായ യുവതി നേരത്തേ പരപ്പനങ്ങാടി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തകിടുപയോഗിച്ച് മാന്ത്രികവിദ്യകൾ കാണിച്ച് കുടുംബപ്രശ്നങ്ങൾ തീർക്കുമെന്ന് വാഗ്ദാനം നൽകിയാണ് സ്വർണം തട്ടുന്നത്.
പരപ്പനങ്ങാടി അഡി. എസ്.ഐ രാധാകൃഷ്ണന്, സിവിൽ പൊലീസുകാരായ ജിതിന്, വിവേക്, രാജ്യമണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

