Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്ക്​...

മുഖ്യമന്ത്രിക്ക്​ ഫോണിൽ ഭീഷണി: യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
മുഖ്യമന്ത്രിക്ക്​ ഫോണിൽ ഭീഷണി: യുവാവ്​ അറസ്​റ്റിൽ
cancel

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന്​ ഫോണിൽ ഭീഷണിപ്പെടുത്തിയ യുവാവ്​ അറസ്​റ്റിൽ. കണ്ണൂർ കടന്നപ്പള്ളി ​ചെറുതാഴം സ്വദേശിയായ ബിജേഷ്​ കുമാറാണ്​ (29) പിടിയിലായത്​. സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി ഒാഫിസിലേക്ക്​ ശനിയാഴ്​ച ഉച്ചയോടെയാണ്​ ബിജേഷ്​ ഫോൺവിളിച്ച്​ ഭീഷണി മുഴക്കിയത്​. തുടർന്ന്​ ജില്ല സെക്രട്ടറി പി. ജയരാജൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ്​ ഹൈ​െടക്​ സെല്ലി​​​​െൻറ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും തിങ്കളാഴ്​ചയാണ്​ ഇയാൾ പിടിയിലായത്​. കാസർകോട്​ റെയിൽവേ സ​്​റ്റേഷനിൽ വെച്ചാണ്​ ടൗൺ സി.​െഎ രത്​നകുമാറി​​​​െൻറയും പ്രിൻസിപ്പൽ എസ്​.​െഎ ശ്രീജിത്​ കൊടേരിയുടെയും നേതൃത്വത്തിൽ ജില്ല പൊലീസ്​ മേധാവിയുടെ സ്​ക്വാഡ്​​ ബിജേഷ്​ കുമാറിനെ പിടികൂടിയത്​. ഇയാളെ ചൊവ്വാഴ്​ച കോടതിയിൽ ഹാജരാക്കും.

വധഭീഷണി മുഴക്കു​േമ്പാൾ ചെന്നൈയിലായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷ തമിഴ്​നാട്​ ​െപാലീസ്​ ശക്​തമാക്കിയിരുന്നു. തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയിലും സുരക്ഷ ശക്​തമാക്കിയിട്ടുണ്ട്​. എ.എസ്​.​െഎമാരായ രാജീവൻ, അനീഷ്​, ഷാഡോ പൊലീസ്​ അംഗങ്ങളായ അജിത്ത്​, മിഥുൻ, മഹേഷ്​, സുഭാഷ്​ എന്നിവരാണ്​ ​െപാലീസ്​ സംഘത്തിലുണ്ടായിരുന്നത്​.

ഭീഷണി കമ്യൂണിസ്​റ്റ്​ വിരോധത്തി​​​​െൻറ പേരിൽ
മുഖ്യമന്ത്രിക്ക്​ യുവാവ്​ വധഭീഷണി മുഴക്കിയത്​ കമ്യൂണിസ്​റ്റ്​ വിരോധത്തി​​​​െൻറ പേരിലെന്ന്​ പൊലീസ്​. 2015ൽ സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി ഒാഫിസിനു മുന്നിൽവെച്ച്​ ബഹളംവെച്ചതിനും അസഭ്യം പറഞ്ഞതിനും ഇയാൾക്കെതിരെ കേസുണ്ടെന്നും പൊലീസ്​ പറഞ്ഞു. ചെറുതാഴം സ്വദേശിയാണെങ്കിലും അവിടെ ഇപ്പോൾ വീടില്ല. രണ്ടു മാസം മുമ്പുവരെ എറണാകുളത്ത്​ ഒരു വിവാഹ ബ്യൂറോയിൽ ജോലി ചെയ്​തിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsThreateningPinarayi VijayanPinarayi Vijayan
News Summary - Man arrested for allegedly threatening pinarayi vijayan- kerala news
Next Story